യു.എ.ഇയിൽ അഗ്നിബാധയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 6 മരണം


 

താമസ സ്ഥലത്തുണ്ടായ അഗ്നിബാധയിൽ ഒരു കുടുംബത്തിലെ 5 പേരടക്കം 6 പാകിസ്ഥാനികൾക്ക് ദാരുണാന്ത്യം. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പാകിസ്ഥാൻ ഖൈബർ പക്തൂൺവാല പ്രവിശ്യ സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(58), മക്കളായ ഉമർ ഫാറൂഖ്(23), ഖുറം ഫാറൂഖ്(27), ബന്ധു അലി ഹൈദർ(37), അയൽക്കാരായ ഇൗദ് നവാസ്(28), ഖിയാൽ അഫ് സൽ(48) എന്നിവരാണ് മരിച്ചത്. മുഹമ്മദ് റഹീം എന്നയാളാണ് രക്ഷപ്പെട്ടത്.

വില്ലയുടെ വരാന്തയോട് ചേർന്ന് മരം കൊണ്ട് നിർമിച്ച മുറിയിൽ ഉറങ്ങിക്കിടക്കുന്പോഴായിരുന്നു അഗ്നിബാധ. കനത്ത പുക ശ്വസിച്ച് ഉറക്കമെണീറ്റ മുഹമ്മദ് റഹീം എല്ലാവരെയും വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇദ്ദേഹം കുളിമുറിയുടെ മരം കൊണ്ട് നിർമിച്ച വാതിൽ തകർത്ത് രക്ഷപ്പെടുകയായിരുന്നു. മുറിയിൽ ജനാലയില്ലാത്തതിനാൽ പുക പുറത്തുപോകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. 

You might also like

Most Viewed