ജലസുരക്ഷയ്ക്കുള്ള നൂതനാശയങ്ങൾ അവതരിപ്പിക്കുന്നവർക്ക് 10 ലക്ഷം യു.എസ്. ഡോളർ സമ്മാനം


 

ദുബൈയിൽ പരിസ്ഥിതി സൗഹൃദമാർഗങ്ങളിലൂടെ ജലസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികൾ അവതരിപ്പിക്കുന്നവർക്ക് 10 ലക്ഷം യു.എസ്. ഡോളർ സമ്മാനം. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ വാട്ടർ അവാർഡിന്റെ രണ്ടാം പതിപ്പിന് അപേക്ഷകൾ ക്ഷണിച്ചു.

വ്യക്തികൾ, കൂട്ടായ്മകൾ, വിദ്യാഭ്യാസ−ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് ആശയങ്ങൾ സമർപ്പിക്കാം. ജലദൗർലഭ്യം പരിഹരിക്കാൻ സൗരോർജം ഉപയോഗിച്ചുള്ള സുസ്ഥിരവും നൂതനവുമായ പരിഹാരമാർഗങ്ങളാണ് കണ്ടെത്തേണ്ടത്. നൂതനമായ പദ്ധതികൾക്ക്, ഏറ്റവും മികച്ച ഗവേഷണത്തിന്, നൂതനാശയങ്ങൾ മുന്നോട്ടുവെക്കുന്ന വ്യക്തികൾക്ക് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 

2017−ൽ 43 രാജ്യങ്ങളിൽനിന്നായി 138 അപേക്ഷകൾ ലഭിച്ചിരുന്നുവെന്ന് യു.എ.ഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ സുകിയയുടെ ചെയർമാൻ സായീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. അപേക്ഷകൾ www.suqia.ae. എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. അപേക്ഷകൾ നൽകേണ്ട അവസാന തിയ്യതി ജൂൺ 30 ആണ്.

You might also like

Most Viewed