യു.എ.ഇയിൽ വാടക ഗർഭധാരണത്തിനും അണ്ധ, ബീജ ദാനത്തിനും വിലക്കേർപ്പെടുത്തി


 

യു.എ.ഇ.യിൽ വാടക ഗർഭധാരണത്തിനും അണ്ധ, ബീജ ദാനത്തിനും വിലക്കേർപ്പെടുത്തിക്കൊണ്ട് ഫെഡറൽ നാഷണൽ കൗൺസിൽ കരട് നിയമം പുറത്തിറക്കി. എന്നാൽ, ഭ്രൂണവും അണ്ധവും ബീജവും ശീതീകരിച്ച് സൂക്ഷിക്കാൻ അനുമതിയുണ്ട്. കുട്ടികളുണ്ടാവുന്നതിന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഗർഭധാരണത്തിനുള്ള സാധ്യതകൾ നിലനിർത്തി പ്രതീക്ഷ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനും ഇതിലൂടെ കഴിയും.

കഴിഞ്ഞവർഷം ക്യാബിനറ്റ് അംഗീകാരം ലഭിച്ച കരട് നിയമം യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അന്തിമ ഉത്തരവിനായി കാത്തിരിക്കുകയാണ്. ക്യാബിനറ്റ് തീരുമാന പ്രകാരമുള്ള വ്യവസ്ഥകളും ഇതിൽ പ്രസിദ്ധീകരിക്കും. ബീജസംയോഗം ഭാര്യാഭർതൃ ബന്ധം നിലനിൽക്കുന്ന പങ്കാളികൾക്കൊഴികെ മറ്റാർക്കും നടപ്പാക്കാൻ യു.എ.ഇ നിയമം അനുവദിക്കുന്നില്ല. ഭ്രൂണ, അണ്ധ, ബീജ ബാങ്കുകൾ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖകൾ സൂക്ഷിക്കണമെന്നും ഈ നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷംവരെ തടവും പത്തുലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും നിയമം പറയുന്നു. 

You might also like

Most Viewed