മലിന ജലസംസ്‌കരണത്തിൽ പുതിയ നേട്ടവുമായി ദുബൈ


 

130 കോടി ദിർഹത്തിന്റെ പദ്ധതിയായ ജബൽ അലി മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിർമാണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായി. ഇതോടെ ജബൽ അലി പ്ലാന്റ് 3,75,000 ക്യൂബിക് മീറ്റർ മലിനജലം സംസ്‌കരിക്കാനുള്ള ശേഷി നേടി. പദ്ധതിയുടെ നിർമാണച്ചെലവ്. മാത്രമല്ല ജബൽ അലി, വാഴ്‌സൺ പ്ലാന്റുകളുടെ മൊത്തം സംഭരണശേഷി പത്ത് ലക്ഷം ക്യൂബിക് മീറ്ററാകും.

ഘട്ടം ഘട്ടമായി പ്ലാന്റ് വികസനം നടപ്പാക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി മേധാവി ദാവൂദ് അൽ ഹാജിരി പറഞ്ഞു. ദുബൈയിയുടെ സമഗ്രവികസനത്തിന് ഏറെ അനിവാര്യമായ ഒരു പദ്ധതിയാണിത്. പ്ലാന്റ് നിർമാണത്തോടൊപ്പം മലിനജലം സംസ്‌കരിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും സാധിച്ചു. ഊർജ ഉപഭോഗവും 25 ശതമാനം കുറയ്ക്കാൻ സാധിച്ചു. ഇതോടൊപ്പംതന്നെ ജലസേചനത്തിനായി 232 ബില്യൺ ക്യൂബിക് മീറ്റർ വെള്ളം ലഭിക്കുകയും ചെയ്യും. 6,250 ഹെക്ടർ കൃഷിസ്ഥലം നനയ്ക്കാൻ ഈ വെള്ളം മതിയാകും. 

അതുകൊണ്ടുതന്നെ എമിറേറ്റിൽ കൂടുതൽ മരങ്ങളും ചെടികളും നട്ടുവളർത്താനുള്ള സാഹചര്യം കൂടിയാണ് തുറന്നിരിക്കുന്നതെന്നും ദാവൂദ് അൽ ഹാജിരി പറഞ്ഞു. മൂന്ന് വനിതകൾ ഉൾപ്പെടെ 13 സ്വദേശി എഞ്ചിനീയർമാരാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത്.                                        

You might also like

Most Viewed