ലോകത്തിലെ സ്വാധീനശക്തിയുള്ള നൂറ് നേതാക്കളിൽ ശൈഖ് മുഹമ്മദും


 

ടൈം മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറ് നേതാക്കളുടെ പട്ടികയിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ്ബിൻ സായിദ് അൽനഹ്യാനും ഇടം പിടിച്ചു.

നേതാക്കൾക്ക് പുറമേ പൊതുപ്രവർത്തകർ, കലാകാരന്മാർ, പ്രമുഖർ, അതിശക്തർ എന്നിങ്ങനെ വിഭാഗങ്ങളിൽ ലോകത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിത്വങ്ങളെയും മാസിക പരിചയപ്പെടുത്തി.

യെമനിൽ യു.എ.ഇ സായുധസേന നടത്തുന്ന പ്രവർത്തനങ്ങൾക്കൂടി ശൈഖ് മുഹമ്മദിന്റെ നേതൃപരമായ പാടവം വിളിച്ചോതുന്നതായി ടൈംസ് വിലയിരുത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്, ഫ്രാൻസിസ് മാർപ്പാപ്പ തുടങ്ങിയവരും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

You might also like

Most Viewed