സൗഹൃദത്തിന്റെ ഹൃദയക്ഷേത്രം യു.എ.ഇയിൽ ഉയരുന്നു


 

യു.എ.ഇയുടെ തലസ്ഥാനത്ത് ഉയരുന്ന ക്ഷേത്രം സാഹോദര്യമനോഭാവത്തിന്റെ കൂടി പ്രതീകമാകും. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ക്ഷേത്രനിർമാണത്തിന് 10.9 ഹെക്ടർ സ്ഥലം അനുവദിച്ചത്. പാർക്കിങ്ങിനും മറ്റുമായി പിന്നീട് ഷെയ്ഖ് മുഹമ്മദ് കൂടുതൽ സ്ഥലം അനുവദിക്കുകയും ചെയ്തു.

ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ന്യൂഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. സഹിഷ്ണുതയുടെ നാട്ടിലെ വൈജ്ഞാനിക ക്ഷേത്രത്തിൽ ശിൽപകലയുടെ അഴകും പൈതൃകത്തനിമകളുടെ പുണ്യവും സംഗമിക്കും. പരന്പരാഗത രീതിയിൽ വിവാഹം നടത്താനുള്ള എല്ലാ സൗകര്യവും ക്ഷേത്രത്തിൽ ഉണ്ടാകുമെന്ന് മുതിർന്ന പുരോഹിതനായ സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു.ഗംഗ, യമുന, സിന്ധു നദീസംഗമത്തിന്റെ പ്രതീകമായി ജലാശയം നിർമിക്കാനും പദ്ധതിയുണ്ട്.

ക്ഷേത്രസമുച്ചയം എന്നതിലുപരി സാംസ്കാരിക പഠനകേന്ദ്രങ്ങൾ ഉൾപ്പെടെ ഇവിടെയുണ്ടാകും. സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠനമേഖലകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാല തുടങ്ങിയവ ക്ഷേത്രത്തോടനുബന്ധിച്ചുണ്ട്. ഹിന്ദു സമൂഹത്തിലെ എല്ലാ സന്പ്രദായങ്ങളും പിന്തുടർന്നാകും ക്ഷേത്രം പ്രവർത്തിക്കുക

You might also like

Most Viewed