പെരുന്നാളിന് പ്രവാസികള്‍ക്ക് അഞ്ച് ദിവസം വരെ അവധി


അബുദാബി: യുഎഇയില്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമായ അവധി ദിനങ്ങളുടെ പട്ടിക നേരത്തെ ഫെ‍ഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും അവധി ദിനങ്ങള്‍ ഏകീകരിച്ചതിന് പിന്നാലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ചെറിയ പെരുന്നാളിന് (ഈദുല്‍ ഫിത്വര്‍) അഞ്ച് ദിവസം വരെ അവധി ലഭിക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധിയെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്. റമദാനില്‍ 30 ദിവസം ലഭിക്കുകയാണെങ്കില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അഞ്ച് ദിവസം അവധി ലഭിക്കും. റമദാനില്‍ 29 ദിവസം മാത്രമേ ഉണ്ടാകുവെങ്കില്‍ അവധി ദിനങ്ങളുടെ എണ്ണം നാലായി കുറയും. മാസപ്പിറവി ദൃശ്യമാവുന്നതിനെ ആശ്രയിച്ചിരിക്കും അവധിയുടെ കാര്യത്തിലും അന്തിമ തീരുമാനമാവുന്നത്.

കഴിഞ്ഞമാസം പുറത്തിറക്കിയ അറിയിപ്പില്‍ ഇസ്റാഅ്, മിഅ്റാജ് ദിനത്തിലെ അവധിയുടെ കാര്യത്തിലും അധികൃതര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകള്‍ക്ക് ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും കൂടുതല്‍ അവധി ലഭിക്കുമെങ്കിലും ഇസ്റാഅ്, മിഅ്റാജ് ദിനത്തിലും നബി ദിനത്തിലും അവധിയുണ്ടാകില്ല. ഈ വര്‍ഷം ആകെ 14 അവധി ദിനങ്ങളാണ് ലഭിക്കുക.

You might also like

Most Viewed