സ്കൂള്‍ ബസിന്റെ വാതില്‍ പൂട്ടി: ആറുവയസുകാരന്‍ മരിച്ചു


ദുബായ്: മണിക്കൂറുകളോളം സ്കൂൾ ബസിൽ കുടുങ്ങിയ മലയാളിയായ ആറുവയസുകാരന് ദാരുണാന്ത്യം. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാൻ ഫൈസലാണ് മരിച്ചത്. 

അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്ററിലെ വിദ്യാർത്ഥിയാണ് ഫർഹാൻ. ബസിൽ ഉറങ്ങുകയായിരുന്ന കുട്ടി മറ്റ് വിദ്യാർത്ഥികൾ ബസിൽ നിന്നിറങ്ങിയത് അറിഞ്ഞില്ല. ഇതറിയാതെ ബസിന്റെ വാതിലുകളടച്ച് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഡ്രൈവ‌ർ പോയി. മണിക്കൂറുകളോളം ബസിൽ കുടുങ്ങിയ കുട്ടിയെ മരിച്ച നിലയിൽ രാവിലെയോടെ കണ്ടെത്തുകയായിരുന്നു.

മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2014ൽ ഒരു സ്കൂളിലെ വിദ്യാർത്ഥിയെ സമാന രീതിയിൽ സ്കൂൾ ബസിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രിൻസിപ്പാൾ,ബസ് ഡ്രൈവർ,സൂപ്പർവൈസർ എന്നിവർക്ക് ജയിൽശിക്ഷ ലഭിച്ചിരുന്നു.

You might also like

  • KIMS

Most Viewed