കുറഞ്ഞനിരക്കില്‍ ഭവന ഇന്‍ഷുറന്‍സ്


ദുബായ്: ദുബായ് ഇലട്രിക്സിറ്റി  ആന്‍ഡ് വാട്ടര്‍ അതോറ്റി ഉപയോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ ഭവന ഇന്‍ഷുറന്‍സുമായി ആര്‍എസ്‌എ. ദീവയുടെ സ്മാര്‍ട് ആപ്പായ ദീവ സ്റ്റോറില്‍നിന്നാണു ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. വീട്ടിലെ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ദീവ ഉപയോക്താക്കള്‍ 20% കുറവു തുക നല്‍കിയാല്‍ മതിയാകും. താമസം മാറുന്പോള്‍ ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുക, മോഷണം പോകുക എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

വീട്ടുപകരണങ്ങള്‍ക്കും സ്വകാര്യ വസ്തുക്കള്‍ക്കും ഉള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വീടിന്റെ യഥാര്‍ഥ ഉടമയുടെ വസ്തുക്കള്‍ക്കു സംഭവിക്കുന്ന കേടുപാടുകള്‍ക്ക് ഒരുലക്ഷം ദിര്‍ഹം വരെയോ ഇന്‍ഷുറന്‍സ് തുകയുടെ 20 ശതമാനമോ ലഭിക്കും. ദീവ ഉപയോക്താക്കളുടെ ജീവിതം സുഗമമാക്കുന്നതിന്റെയും മൂല്യവര്‍ധിത സേവനം നല്‍കുന്നതിന്റെയും ഭാഗമാണ് ഇന്‍ഷുറന്‍സെന്ന് ദീവ ഇന്നവേഷന്‍ ആന്‍ഡ് ഫ്യൂച്ചര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മര്‍വന്‍ ബിന്‍ ഹൈദര്‍ അറിയിച്ചു.

You might also like

  • KIMS

Most Viewed