മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ്


ഷാര്‍ജ: മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ്. നീന്തല്‍ അറിയാതെ കടലില്‍ ഇറങ്ങുന്നതും സുരക്ഷാ ദൂരം മറികടന്ന് നീന്തുന്നതും മദ്യപിച്ച്‌ നീന്തുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും അതിനാല്‍ സൂക്ഷിക്കണമെന്നും പോലീസ് അറിയിച്ചു. രാത്രി നീന്താനിറങ്ങുന്നതും സുരക്ഷിതമല്ല. അസുഖങ്ങളുള്ളവരും കടലില്‍ ഇറങ്ങി പരിചയമില്ലാത്തവരുമാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.

പൊലീസ് ബോധവല്‍കരണവും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.ബീച്ചുകളില്‍ അപകടത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ 'ഫ്ലൈയിങ് റെസ്ക്യൂവര്‍' എന്ന ഹൈടെക് ഡ്രോണുകള്‍ ദുബായിലുണ്ട്.കടലില്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാതായി കണ്ടാല്‍ 999/065631111 എന്നീ നംന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

You might also like

Most Viewed