ദുബായ് രാജകുടുംബാംഗം അന്തരിച്ചു


ദുബായ്: ദുബായ് രാജകുടുംബാംഗം ശൈഖ് മന്‍സൂര്‍ ബിര്‍ അഹ്‍മദ് ബിന്‍ അലി അല്‍ ഥാനി അന്തരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ദുബായ് റോയല്‍ കോര്‍ട്ടിന്റ അറിയിപ്പ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ശൈഖ മറിയം ബിന്‍ത് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ മകനാണ് മരണപ്പെട്ട ശൈഖ് മന്‍സൂര്‍. മരണാനന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം ദുബായ് സബീല്‍ പള്ളിയില്‍ വെച്ച് നടക്കും. ബര്‍ദുബായിലാണ് ഖബറക്കുന്നത്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ ശൈഖ ലതീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ്, മറിയം മുഹമ്മദ് റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. 
 

You might also like

Most Viewed