ദുബായ് പോലീസിന്‍റെ പട്രോളിങ് സംഘങ്ങള്‍ സ്മാര്‍ട്ടാകുന്നു


ദുബായ്: നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഉപകരണങ്ങളുമായി ദുബായ് പോലീസിന്‍റെ പട്രോളിങ് സംഘങ്ങള്‍ സ്മാര്‍ട്ടാകുന്നു. 2,000 സ്മാര്‍ട്ട് പട്രോളുകളാണ് ഈ പദ്ധതിക്ക് കീഴില്‍ സജ്ജമാക്കുന്നതെന്ന് ദുബായ് പോലീസ് അറിയിച്ചു.

വണ്ടിയുടെ നമ്ബര്‍ പ്ളേറ്റ്, വിരലടയാളം എന്നിവ തിരിച്ചറിയുക, റഡാറുകളും സ്മാര്‍ട്ട് സ്‌ക്രീനുകളും ഉപയോഗിച്ച്‌ ഡ്രൈവറെ മനസ്സിലാക്കുക, റോഡുകള്‍ നിരീക്ഷിക്കാനുള്ള ഉപകരണങ്ങളും ട്രാക്കിങ് ഉപകരണങ്ങളും ഉപയോഗിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ പുതിയ സാങ്കേതികത ഉപയോഗിച്ച്‌ കുറ്റകൃത്യങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്ന് പോലീസിലെ നിര്‍മിത ബുദ്ധി വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു.

നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പട്രോളിങ് സംഘങ്ങള്‍ക്ക് ലഭിക്കുന്ന ഡേറ്റ ഓപ്പറേഷന്‍സ് റൂമിലേക്ക് കൈമാറും. രണ്ടു ഘട്ടങ്ങളായാണ് പട്രോളിങ് സംഘങ്ങളെ സ്മാര്‍ട്ടാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സിവില്‍, സേവന, മിലിറ്ററി വിഭാഗങ്ങള്‍ ഉള്‍പ്പെടും. രണ്ടാം ഘട്ടത്തില്‍ വാഹനങ്ങളും ബോട്ടുകളുമാണ് സ്മാര്‍ട്ടാകുക. അടുത്തവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും.

You might also like

Most Viewed