ദുബായിൽ യാർഡ് ടെസ്റ്റ് ഇനി സ്മാർട്


ദുബായ്: ദുബായിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള യാർഡ് ടെസ്റ്റ് പൂർണമായും സ്മാർട് ആയി.  വാഹനമോടിക്കുന്നയാളുടെ മികവ് വിലയിരുത്താൻ ഇനിമുതൽ ആർടിഎ ഉദ്യോഗസ്ഥനുണ്ടാകില്ല.പകരം ക്യാമറകളും, സെൻസറുകളും സ്ഥാപിച്ചു. പരിശോധകനുണ്ടാകാവുന്ന സ്വാഭാവികമായ പിഴവുകൾ ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമാകും. 15 യാർഡുകളിൽ ഈ സംവിധാനം നിലവിൽ വന്നു. കഴിഞ്ഞ വർഷം മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട സ്മാർട് പരിശോധന വൻ വിജയമായതിനെ തുടർന്നാണ് കൂടുതൽ യാർഡുകളിൽ നടപ്പാക്കുന്നത്. പരിശോധകരെക്കുറിച്ചുള്ള പരാതികൾ ഇല്ലാതാക്കാൻ പുതിയ സംവിധാനം സഹായകമാകുമെന്ന് ആർടിഎ ഡ്രൈവിങ് പരിശീലന വിഭാഗം ഡയറക്ടർ ഖാലിദ് അൽ സാലിഹ് പറഞ്ഞു. ടെസ്റ്റുകൾ കൂടുതൽ  വേഗത്തിൽ നടത്താനും കൃത്യത ഉറപ്പാക്കാനും കഴിയും. ഒരേസമയം ഒന്നിലേറെ ടെസ്റ്റ് നടത്താനാകുമെന്നതാണ് മറ്റൊരു നേട്ടം.-

You might also like

Most Viewed