പണം തട്ടിയെടുക്കാന്‍ കാറിന് തീയിട്ടു: തൊഴിലാളികള്‍ പിടിയില്‍


ഫുജൈറ : പണം തട്ടിയെടുക്കാന്‍ കാറിന് തീയിട്ട പ്രവാസി തൊഴിലാളികള്‍ പിടിയില്‍. രണ്ടു പേരെയും ഫുജൈറ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ലേബര്‍ ക്യാമ്ബിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീയിട്ട് തൊഴിലാളികളുടെ ശ്രദ്ധ മാറ്റിയശേഷം ക്യാന്പിനുള്ളില്‍ സൂക്ഷിച്ചിരുന്ന 4000 ദിര്‍ഹം മോഷ്ടിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.

പ്രതികളിലൊരാള്‍ കാറിന് തീയിട്ടു. കാര്‍ കത്തുന്നത് കണ്ട് ഓടികൂടിയ തൊഴിലാളികള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമന്‍ പണം സൂക്ഷിച്ചിരുന്ന മുറിയില്‍ കയറി അലമാര തുറന്ന് പണമെടുത്തു. ശേഷം ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്ബോള്‍ ലേബര്‍ ക്യാന്പിലെ തൊഴിലാളികളിലൊരാള്‍ പ്രതിയെ കാണുകയും മറ്റുള്ളവരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.

തുടര്‍ന് പോലീസെത്തി ഇവരുവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. ഇവര്‍ ചോദ്യം ചെയ്തപ്പോഴും കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രതികള്‍ കുറ്റ സമ്മതം നടത്തി. ജൂലൈയില്‍ കേസിന്റെ വിധി കോടതി പ്രസ്താവിക്കും

You might also like

Most Viewed