കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ശന്പള പരിധി നാലായിരം ദിര്‍ഹമാക്കി കുറച്ചു


യുഎഇ : യുഎഇയില്‍ വിദേശികള്‍ക്ക് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള ശന്പള പരിധി നാലായിരം ദിര്‍ഹമാക്കി കുറച്ചു. ഇതനുസരിച്ച്‌ മൂവായിരം ദിര്‍ഹം ശന്പളവും കൂടെ കന്പനി സ്പോണ്‍സര്‍ ചെയ്യുന്ന താമസ സൗകര്യവുമുളള വിദേശികള്‍ക്ക് ഇനി കുടുംബത്തെ യുഎഇയില്‍ സ്ഥിരമായി താമസിപ്പിക്കാം. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ കുടുംബവുമായുള്ള താമസം യുഎഇയില്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ തീരുമാനം. നിലവില്‍ അയ്യായിരം ദിര്‍ഹവും അതില്‍ കൂടുതലും ശന്പളമുള്ള വിദേശികളായ തൊഴിലാളികള്‍ക്കാണ് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള അനുമതിയുള്ളത്.

You might also like

Most Viewed