ദുബായ് വിമാനത്താവളത്തില്‍ 15000 സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍


ദുബായ് : അന്താരാഷ്ട്ര വിമാനത്താവളത്തിെന്‍റ രണ്ടാം നന്പര്‍ ടെര്‍മിനല്‍ കുടുതല്‍ സ്മാര്‍ട്ടും പരിസ്ഥിതി സൗഹൃദവുമാവുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം തടയുന്നതിനും വൈദ്യുതി ബില്ലില്‍ 33 ലക്ഷം ദിര്‍ഹം ലാഭിക്കാനും വഴിയൊരുക്കുന്ന ബൃഹത്തായ സോളാര്‍ പദ്ധതിയാണ് ആവിഷ്കരിച്ചത്. ഇതിനായി 15000 പാനലുകള്‍ ഇവിടെ സ്ഥാപിച്ചു.

ദുബൈ എയര്‍പോര്‍ട്ട്, ദുബൈ ഇലക്്ട്രിസിറ്റി ആന്‍റ് വാട്ടര്‍ അതോറിറ്റി (ദീവ)യുടെ കീഴിലെ ഇത്തിഹാദ് എനര്‍ജി സര്‍വീസ് കന്പനി എന്നിവ ചേര്‍ന്നാണ് പദ്ധതിയുടെ സാക്ഷാല്‍ക്കാരം. ദുവൈ വിമാനത്താവളത്തിനു വേണ്ടി വര്‍ഷത്തില്‍ 74.83 ലക്ഷം കിലോവാട്ട് അവര്‍ ൈവദ്യുതിയാണ് സോളാര്‍ മാര്‍ഗേനെ ഉല്‍പാദിപ്പിക്കുക. അഞ്ച് മെഗാവാട്ടാണ് സോളാര്‍ പദ്ധതിയുടെ ശേഷി. ഇൗ ടെര്‍മിനലിലെ ലോഡ് 29 ശതമാനം കുറക്കുവാനും പ്രതിവര്‍ഷം 3243 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് പുറം തള്ളല്‍ ഒഴിവാക്കാനും ഇതു സഹായിക്കും.

ശുദ്ധവും പുനരുല്‍പാദന ക്ഷമവുമായ ഉൗര്‍ജം സാധ്യമാക്കുവാന്‍ ലക്ഷ്യമിടുന്ന ദീവയുടെ ഷംസ് ദുബൈ പദ്ധതിയുടെ ഭാഗമായാണിത് ഒരുക്കുന്നത്. വില്ലകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍ പാനലുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിച്ച്‌ ദീവയുടെ ഗ്രിഡിലേക്ക് കൈമാറാന്‍ അവസരമൊരുക്കുന്നുമുണ്ട് ഇൗ പദ്ധതിയില്‍.

You might also like

Most Viewed