കൊ​ടും​ചൂ​ട്: ഗ​ള്‍​ഫി​ല്‍ മ​ല്‍​സ്യ​ബ​ന്ധ​നം കു​റ​ഞ്ഞു


അബുദാബി: കൊടുംചൂടില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മല്‍സ്യബന്ധനം കുറഞ്ഞതും ഗര്‍ഗൂര്‍ ഫിഷിങ് നെറ്റ് ഉപയോഗം നിരോധിച്ചതും യു.എ.ഇയിലെ മത്സ്യവില ഗണ്യമായി ഉയരാന്‍ കാരണമാകുന്നു. വേനല്‍ ചൂടില്‍ യന്ത്ര ബോട്ടുകളില്‍ മാത്രം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോകാനാവൂ എന്നതിനൊപ്പം ചൂണ്ടയും ചെറിയ വലകളും മാത്രം ഉപയോഗിച്ചു മാത്രം മീന്‍ പിടിക്കാനെ ഈ സീസണില്‍ അനുവാദമുള്ളൂ എന്നതും മല്‍സ്യ ലഭ്യത കുറയാന്‍ കാരണമായി.
പുറംകടലില്‍ വലിയ മല്‍സ്യബന്ധന ബോട്ടുകളില്‍ (ദോ) ഗര്‍ഗൂര്‍ കൂടുകള്‍ വെള്ളത്തിലിറക്കി മല്‍സ്യം പിടിക്കാന്‍ ഈ സീസണില്‍ അനുവാദമില്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ സ്പീഡ് ബോട്ടുകളില്‍ ചൂണ്ടയും പ്രത്യേക വടിയുമൊക്കെ ഉപയോഗിച്ചാണ് ഇപ്പോള്‍ മത്സ്യബന്ധനം നടത്തുന്നത്. സമുദ്ര മേഖലയിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. സമുദ്ര ഉപരിതലങ്ങളില്‍ ഈ സീസണില്‍ മല്‍സ്യങ്ങളെത്തുന്നതും വിരളം. ഉപരിതലങ്ങളില്‍ ഉയര്‍ന്നതോതില്‍ സൂര്യതാപം അനുഭവപ്പെടുന്നതിനാലാവാം കടലിനടിയിലേക്ക് കൂട്ടത്തോടെ മല്‍സ്യങ്ങള്‍ ഊളിയിടുന്നത്. കാലാവസ്ഥ മാറിയാലെ ഉപരിതലത്തിലേക്ക് മല്‍സ്യങ്ങള്‍ മടങ്ങി എത്തുകയുള്ളു.

വര്‍ധിച്ചുകൊണ്ടിരിക്കുന്ന താപനിലയില്‍ ഏറെ നേരം മല്‍സ്യബന്ധനവുമായി തൊഴിലാളികള്‍ക്ക് കടലില്‍ തങ്ങാനും സാധ്യമല്ല. ആറു മുതല്‍ എട്ടു മണിക്കൂര്‍ സമുദ്ര മേഖലയില്‍ മല്‍സ്യബന്ധനം നടത്തിയാല്‍ കരയില്‍ തിരിച്ചെത്താന്‍ നിര്‍ബന്ധിതരാവും. ഇന്ധനം തീരുമെന്നതും കൊടും ചൂടില്‍ ഉരുകിയൊലിച്ച്‌ അവശരാകുമെന്നതും മല്‍സ്യ ബന്ധന പ്രതിസന്ധിക്കുള്ള കാരണമാണ്. കടലില്‍ പോകുന്ന ബോട്ടില്‍ സ്വദേശി പൗരനുണ്ടായിരിക്കണമെന്നതും കര്‍ശന നിയന്ത്രണമാണ്.

വേനല്‍ചൂടില്‍ കടലില്‍ പോകാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ പ്രാദേശിക മീനുകളുടെ വരവ് മാര്‍ക്കറ്റുകളില്‍ വളരെ കുറവണിപ്പോള്‍.അബൂദബിക്ക് പുറമെ ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ രാജ്യത്തെ പ്രധാന മത്സ്യ വിപണികളിലെല്ലാം ഈ സീസണില്‍ 15 മുതല്‍ 20 ശതമാനം വരെ മല്‍സ്യങ്ങളുടെ വിലവര്‍ധന അനുഭവപ്പെടുന്നതായി മല്‍സ്യ വ്യാപാരികള്‍ പറയുന്നു.

You might also like

Most Viewed