സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ


അബുദാബി: അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി.
യെമനിലെ ഭീകരവാദി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനായുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേയുള്ള ഇരു രാഷ്ട്രങ്ങളുടെയും പ്രവർത്തനങ്ങൾ ശക്തമാക്കി അറബ് മേഖലയിൽ സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശൈഖ് മുഹമ്മദിന്റെ സൗദി സന്ദർശനം.
ജിദ്ദ താർമാകിൽ സൗദി പ്രതിരോധവകുപ്പ് ഉപമന്ത്രി പ്രിൻസ് ഖാലിദ് ബിൻസൽമാൻ ബിൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ശൈഖ് മുഹമ്മദിന് നൽകിയത്.

You might also like

Most Viewed