ദുബായ് രാജ്യാന്തര വിമാനത്താവളം ഏറ്റവുമധികം ഉപയോഗിച്ചത് ഇന്ത്യക്കാരെന്ന് കണക്ക്


ദുബായ്:ദുബായ് രാജ്യാന്തര വിമാനത്താവളം ഏറ്റവുമധികം ഉപയോഗിച്ചത് ഇന്ത്യക്കാരെന്ന് കണക്ക്. ലോകത്ത് ഏറ്റവുമധികം യാത്രക്കാർ വന്നുപോകുന്ന വിമാനത്താവളണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ഈ വർഷം ആദ്യപകുതിയിൽ മാത്രം നാലു കോടി പതിമൂന്നു ലക്ഷത്തോളം യാത്രക്കാർ കടന്നുപോയി. ഇതിൽ 57 ലക്ഷം ഇന്ത്യൻ യാത്രക്കാരാണ് സഞ്ചരിച്ചത്. ലണ്ടൻ കഴിഞ്ഞാൽ മുംബൈയിലേക്കാണ് ഏറ്റവുമധികം യാത്രക്കാർ പോയത്. ലണ്ടിനിലേക്ക് 16 ലക്ഷം പേർ സഞ്ചരിച്ചപ്പോൾ മുംബൈയിലേക്ക് 11 ലക്ഷം പേർ പോയി. ഒന്നേമുക്കാൽ ലക്ഷത്തിലധികം യാത്രാ വിമാനങ്ങളാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്. പത്തുലക്ഷത്തിലധികം ടൺ ചരക്കുകളും വിമാനത്താവളം കൈകാര്യം ചെയ്തു. ബാഗുകളുടെ എണ്ണം മാത്രം മൂന്നരക്കോടിയോളം വരും. ബാഗേജ് സംവിധാനത്തിന്റെ ആകെ നീളം 175 കി.മി വരും.

article-image

ഏപ്രിൽ 16 മുതൽ മേയ് 30 വരെ വിമാനത്താവളത്തിലെ രണ്ടു റൺവേകൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതു മൂലം ഗതാഗതം 5.6% കുറഞ്ഞെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ വിമാനത്താവളത്തിനു കഴിഞ്ഞു. 4,12,77,749 യാത്രക്കാരാണ് ഈ വർഷം ആദ്യപകുതിയിൽ വിമാനത്താവളത്തിലൂടെ കടന്നുപോയത്.

You might also like

Most Viewed