പ്രവാസികള്‍ക്ക് സെപ്‍തംബര്‍ ഒന്നിന് അവധി ലഭിച്ചേക്കും


ദുബായ്: സെ‍പ്തംബര്‍ ഒന്നിന് യു.എ.ഇയില്‍ പൊതുഅവധി ലഭിച്ചേക്കും. ഹിജ്റ വര്‍ഷത്തിലെ ആദ്യ ദിനമായ മുഹറം ഒന്നിന് യു.എ.ഇയില്‍ അവധി നല്‍കാറുണ്ട്. ഇത്തവണ സെപ്‍തംബര്‍ ഒന്നിനിയാരിക്കും ഹിജ്റ വര്‍ഷാരംഭമെന്നാണ് സൂചനകള്‍. മുഹറം ഒന്നാം തീയ്യതി സെപ്‍തംബര്‍ ഒന്നിന് തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറബ് യൂണിയന്‍ ഫോര്‍ സ്‍പേസ് ആന്റ് ആസ്ട്രോണമി സയന്‍സസ് അംഗം ഇബ്രാഹീം അല്‍ ജര്‍വാന്‍ പറഞ്ഞു. എന്നാല്‍ മാസപ്പിറവി ദൃശ്യമാവുന്നത് അനുസരിച്ചായിരിക്കും അന്തിമമമായി ദിവസം നിര്‍ണയിക്കാനാവുക. 

You might also like

Most Viewed