പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ 950 അപകടങ്ങൾ


ദുബായ്:  ബലിപെരുന്നാള്‍ അവധിക്കാലത്ത് ദുബായിൽ റിപ്പോർട്ട് ചെയ്തത് 950 വാഹനാപകടങ്ങൾ. പത്താംതിയ്യതി മുതൽ 13 വരെയുള്ള കണക്കാണിതെന്ന് ദുബായ് പോലീസ് കമാൻഡ് ആന്റ് കൺട്രോൾ റൂം സെന്റർ വ്യക്തമാക്കി. അമിത വേഗം, മുന്നിലുള്ള വാഹനത്തിൽനിന്നും മതിയായ അകലം പാലിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടയിലെ അശ്രദ്ധ തുടങ്ങിയ കാരണങ്ങളാണ് അപകടത്തിനു കാരണമായതെന്ന് കമാൻഡ് ആന്റ് കൺട്രോൾ സെന്റർ ഡയറക്ടർ തുർകി ബിൻ ഫാരിസ് പറഞ്ഞു.

You might also like

Most Viewed