പോലീസ് സേവനങ്ങൾക്ക് സ്മാർട്ട് കിയോസ്‌ക്കുകളുമായി ദുബായ്


ദുബായ്: സേവനങ്ങൾക്കുവേണ്ടി ദുബായിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പതിനഞ്ചോളം സെൽഫ് സർവീസ് കിയോസ്‌ക്കുകൾ സ്ഥാപിക്കുന്നു. ദുബായ് പോലീസ് ജനറൽ ആസ്ഥാനം,പൊതുവകുപ്പുകൾ, മറ്റ് പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി പതിനഞ്ചോളം കിയോസ്‌കുകളാണ് ജനറൽ ഹ്യൂമൻ റിസോഴ്‌സ് വിതരണം ചെയ്യുന്നത്. പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന സംരംഭങ്ങളിലൊന്നാണ് ജീവനക്കാർക്കായുള്ള ഈ സ്വയംസേവന പദ്ധതിയെന്ന് മനുഷ്യവിഭവ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. സാലിഹ് അബ്ദുല്ല മുറാദ് ചൂണ്ടിക്കാട്ടി. 
 
പോലീസ് ജീവനക്കാർക്ക് 21 സേവനങ്ങളാണ് ഈ പദ്ധതി നൽകുന്നത്. ജീവനക്കാരന്റെ എമിറേറ്റ്‌സ് ഐ.ഡി.യാണ് കിയോസ്‌ക്കുകളിൽ സേവനങ്ങൾ നൽകാൻ ഉപയോഗിക്കേണ്ടത്.  കിയോസ്‌ക്കുകൾ ഉപയോഗിക്കേണ്ടവിധം വിശദീകരിക്കുന്നതിനായി ഇലക്േട്രാണിക് ബുള്ളറ്റിനുകൾ, പ്രചാരണ വീഡിയോകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവയും നടത്തുന്നുണ്ട്.

You might also like

Most Viewed