ആറുമാസംകൊണ്ട് ദുബായില്‍ 83 ലക്ഷം സന്ദർശകർ


ദുബായ്: വിനോദസഞ്ചാര വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം ഈ വർഷം ആദ്യ ആറുമാസങ്ങളിൽ ദുബായിൽ എത്തിയത് 83.6 ലക്ഷം സഞ്ചാരികൾ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ മൂന്ന് ശതമാനം വളർച്ചയുള്ളതായി വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തവണയും ഏറ്റവും  കൂടുതൽ സന്ദർശകരെത്തിയിരിക്കുന്നത് ഇന്ത്യയിൽ നിന്നാണ് (9,97,000). സൗദി അറേബ്യ രണ്ടാം സ്ഥാനത്തുണ്ട് (7,55,000). പെരുന്നാൾ അവധിയിൽ മാത്രമായി സന്ദർശകരിൽ 4.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 

വിസ ഓൺ അറൈവൽ സംവിധാനം സാധ്യമാക്കിയതോടെ സന്ദർശകരിൽ കാര്യമായ വർധനയുണ്ടായതായി ദുബായ് ടൂറിസത്തിന്റെ ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമാരി പറഞ്ഞു. ദുബായിലെ ഹോട്ടൽ മേഖലയിലെ വളർച്ചയിലും കാര്യമായ നേട്ടമുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം എന്ന നിരക്കിലാണ് വർധന.

You might also like

Most Viewed