പ്രശസ്തരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ: മുന്നറിയിപ്പുമായി ദുബായ് പോലീസ്


ദുബായ്: പ്രശസ്ത വ്യക്തികളുടെ പേരിലുള്ള വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കെതിരേ ദുബായ് പോലീസ്. സാമൂഹികമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി അവ ഉപയോഗിച്ച്  സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നത് വ്യാപകമായതോടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതുപയോഗിച്ച് ആളുകളുമായി ബന്ധം സ്ഥാപിക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് പല രീതിയിൽ പണം ആവശ്യപ്പെടും. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട ഒട്ടേറെപേർ പോലീസിനെ സമീപിച്ചതോടെയാണ് ബോധവത്കരണ ശ്രമങ്ങൾ തുടങ്ങിയത്.
 
ഇൻസ്റ്റാഗ്രാം, െഫയ്സ്ബുക്ക്, ട്വിറ്റർ എന്നിവിടങ്ങളിലാണ് വ്യാജ അക്കൗണ്ടുകൾ കൂടുതലുള്ളത്. സംശയാസ്പദമായ അക്കൗണ്ട് ശ്രദ്ധയിൽപെട്ടാൽ 901 എന്ന ടോൾ ഫ്രീ നമ്പറിലേയ്ക്ക് വിളിക്കുകയോ, അവയുടെ സ്‌ക്രീൻഷോട്ടുകൾ എടുത്ത് ecrimes@dubaipolice.gov.ae എന്ന ഇമെയിലിലേയ്ക്ക് അയയ്ക്കുകയോ ചെയ്യണമെന്ന് പോലീസ് അധികാരികള്‍ ആവശ്യപ്പെട്ടു. 

You might also like

Most Viewed