ബാൽക്കണിയിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ


ഷാർജ: താമസക്കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ ആദ്യഘട്ടത്തിൽ 500 ദിർഹം പിഴയും പിന്നീട് കർശന നടപടിയുമെടുക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഷാർജയുടെ ശുചിത്വവും നഗരഭംഗിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ നീക്കം. ഇതുസംബന്ധിച്ച് താമസക്കെട്ടിടങ്ങളിൽ പോസ്റ്ററുകളും മറ്റും സ്ഥാപിക്കണമെന്ന് മുനിസിപ്പാലിറ്റി കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.

You might also like

  • KIMS Bahrain Medical Center

Most Viewed