യു.എ.ഇ. എക്‌സ്‌ചേഞ്ചിന് പ്രശംസയുമായി ദുബായ് പോലീസ്


  യുഎഇ എക്‌സ്‌ചേഞ്ച് പ്രതിനിധി ദുബായ് പോലീസിന്റെ പ്രശംസാഫലകം ഏറ്റുവാങ്ങിയപ്പോൾ

ദുബായ്: നഗരത്തിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാനും അപകടങ്ങളും ഗതാഗത പ്രശ്നങ്ങളും കുറയ്ക്കാനും ലക്ഷ്യമിട്ട് ദുബായ് പോലീസ് സംഘടിപ്പിച്ച ‘അപകടരഹിതമായൊരു ദിനം’ എന്ന ബോധവത്കരണ പ്രചാരണപരിപാടിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ പേരിൽ പ്രമുഖ ധനവിനിമയ ബ്രാൻഡ് യു.എ.ഇ. എക്സ്‌ചേഞ്ചിന് പ്രശംസ.
ദുബായ് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദുബായ് പോലീസ് ഡയറക്ടർ കേണൽ ജുമാസലിം ബിൻ സുവൈദാനിൽനിന്ന് യു.എ.ഇ. എക്സ്‌ചേഞ്ച് കൺട്രി ഹെഡ് അബ്ദൽകരീം അൽ കായേദ് പ്രശംസാഫലകം സ്വീകരിച്ചു. സാമൂഹിക ഉത്തരവാദിത്ത്വത്തോടെ പ്രവർത്തിക്കുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ ഏതൊരു സാമൂഹിക സംരംഭത്തിലും ഭാഗഭാക്കാവുന്ന യു.എ.ഇ. എക്സ്‌ചേഞ്ച്, ദുബായ് പോലീസിന്റെ ബോധവത്കരണ പ്രചാരണപരിപാടിയെ വളരെ വിലമതിക്കുന്നുവെന്നും വിപുലമായ ശാഖാശൃംഖല വഴിയും ജീവനക്കാരുടെ സാമൂഹിക സമ്പർക്ക സംഘം വഴിയും സന്ദേശം എത്തിക്കാൻ സാധിച്ചുവെന്നും അബ്ദൽകരീം അൽ കായേദ് പറഞ്ഞു.

You might also like

Most Viewed