ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ്; യു.എ.ഇയില്‍ ഫെഡറൽ ടാക്സ് അതോറിറ്റി പരിശോധന ഊർജിതമാക്കി


ദുബായ്: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകളില്ലാത്ത എല്ലാത്തരം സിഗരറ്റുകളും യു.എ.ഇ. വിപണിയിൽനിന്ന് ഒഴിവാക്കിയെന്ന് ഉറപ്പുവരുത്താൻ ഫെഡറൽ ടാക്സ് അതോറിറ്റി പരിശോധന കാമ്പയിൻ തുടങ്ങി. ഏഴ് എമിറേറ്റുകളിലെ സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് 20 പരിശോധനകളാണ് നടത്തിയത്. 530 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തിയതായി അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഭാവിയിൽ നിയമലംഘകർ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് എഫ്.ടി.എ. അധികൃതർ പറഞ്ഞു.

You might also like

Most Viewed