നിയമവിരുദ്ധമായി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേര്‍ പിടിയില്‍


അബുദാബി: അനധികൃതമായി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേരെ പോലീസ് പിടികൂടി. ട്രക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. അസ്ത്രീകളടക്കമുള്ള സംഘത്തെയാണ് പിടികൂടിയത്.  അല്‍ ഐനില്‍ വെച്ചാണ് ഇവരെ കസ്റ്റംസിന്‍റെ സഹായത്തോടെ പിടികൂടിയത്.  രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. 
 

You might also like

Most Viewed