അബുദാബി ടോൾ ഗേറ്റിന് ഇനി രണ്ടാഴ്ച; റജിസ്റ്റർ ചെയ്യാത്ത വാഹന ഉടമകള്‍ക്ക് ഒക്ടോബർ 15 മുതൽ പിഴ


അബുദാബി: വാഹന റജിസ്ട്രേഷൻ ത്വരിത ഗതിയിലാക്കണമെന്ന് ഗതാഗത വകുപ്പ്. റജിസ്റ്റർ ചെയ്യാത്ത വാഹന ഉടമകളിൽനിന്ന് ഒക്ടോബർ 15  മുതൽ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തേ രണ്ട് തവണ നിർദ്ദേശം നൽകിയിരുന്നു. എങ്കിലും  ടോൾ ആരംഭിക്കാൻ രണ്ട് ആഴ്ച ബാക്കിനിൽക്കെ റജിസ്റ്റർ ചെയ്തവരുടെ എണ്ണം കുറവായതിനാലാണ് അധികൃതർ വീണ്ടും ഓർമപ്പെടുത്തുന്നത്. ഒക്ടോബർ 15 മുതൽ അബുദാബി നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹന ഉടമകളിൽനിന്ന് റോഡ് ചുങ്കം ഈടാക്കിത്തുടങ്ങും.
അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ പാലങ്ങളിൽ സ്ഥാപിച്ച ടോൾ ഗേറ്റ് വഴിയാണ് പണം ഈടാക്കുക. പണം അടയ്ക്കാതെ പോകുന്നത് അബുദാബിയിൽ റജിസ്റ്റേർഡ് വാഹനങ്ങളാണെങ്കിൽ 5 ദിവസനത്തിനകവും ഇതര എമിറേറ്റിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളാണെങ്കിൽ 10 ദിവസത്തിനകവും അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പിഴയും ടോളും അടക്കണം. ആദ്യ തവണ 100, രണ്ടാം തവണ 200, മൂന്നാം തവണ 400 എന്നിങ്ങനെ പരമാവധി 10,000 ദിർഹം വരെ പിഴ ഈടാക്കും.

You might also like

Most Viewed