യു.എ.ഇയില്‍ സ്കൂള്‍ ബസ് അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്


ഷാര്‍ജ: കല്‍ബയില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പത്ത് വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഒരു ബസും 25 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന മറ്റൊരു ബസ്സുമാണ് അപകടത്തില്‍ പെട്ടത്. ബസ്സുകളിലൊന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടാമത്തെ ബസ്സുമായി കൂട്ടിയിടിക്കുകയായികരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊന്നും പരിക്കില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ സ്കൂളുകളിലേക്ക് കൊണ്ടുപോയി. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.

You might also like

Most Viewed