ഭൂമിയിൽ ജനിച്ചതിന്റെ സന്തോഷം ആകാശത്ത് ആഘോഷിച്ച് ബഹിരാകാശ സഞ്ചാരികൾ


ദുബായ്:  ഗവേഷണങ്ങൾ നടത്തിയും ജീവിത സന്തോഷങ്ങൾ പങ്കുവച്ചും ബഹിരാകാശ നിലയത്തിൽ കഴിയുകയാണ് യു.എ.ഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി ഹസ്സാ അൽ മൻസൂരി. സഹസഞ്ചാരികളിൽ മൂന്നുപേരുടെ ജന്മദിന ആഘോഷം ഇത്തവണ അവർക്ക് ബഹിരാകാശത്തു വച്ചായിരുന്നു. ഇറ്റലിക്കാരനായ സഞ്ചാരി ലുക്കാ പർമിറ്റാനോയാണ് ആഘോഷം മാലോകരെ അറിയിച്ചത്. അദ്ദേഹത്തിനു പുറമേ യുഎസ് പൗരൻ നിക്ക് ഹാഗ്യൂ, റഷ്യക്കാരനായ അലക്സിക്കുമാണ് ഭൂമിയിൽ ജനിച്ചതിന്റെ സന്തോഷം ആകാശത്ത് വച്ച് ആഘോഷിക്കാൻ അവസരം കിട്ടിയത്. എട്ടു പേരും യൂണിഫോമിട്ട് പാട്ടും മേളവുമായി കൂട്ടുകാരുടെ ജന്മദിനം അവിസ്മരണീയമാക്കി. തന്റെയും കൂട്ടുകാരുടെയും സന്തോഷ നിമിഷങ്ങൾ സമൂഹമാധ്യങ്ങളിൽ ലുക്ക പ്രസിദ്ധപ്പെടുത്തി.
ഒരാഴ്ച നീളുന്ന പുതുമയുള്ള ആകാശ ജീവിതം ഹസ്സയും ഏഴു സഹയാത്രികരും പങ്കുവയ്ക്കുന്നത് തുടരുകയാണ്. ദുബായ് മുഹമ്മദ്ബ്ൻ റാഷിദ് സ്പേയസ് സെന്ററിൽ ഒത്തുകൂടിയ വിദ്യാർത്ഥികളോട് ഹസ്സായും ബഹിരാകാശാനുഭവങ്ങൾ പങ്കുവച്ചു. ബഹിരാകാശം നിലയം തൊട്ട ആദ്യ ദിവസം ഹസ്സായുടെ ശരീരത്തിലും മാറ്റങ്ങളുണ്ടായി. ആദ്യ മണിക്കൂറുകളിൽ ഛർദിക്കാനുള്ള പ്രചോദനമുണ്ടായി. കുറച്ച് കഴിഞ്ഞപ്പോൾ അതു മാറി ശരീരം നിലയവുമായി സമരസപ്പെട്ടു. കാൽപാദം മുതൽ തലവരെയുള്ള രക്തപ്രവാഹത്തിന്റെ തോതു കൂടിയതിനാൽ തലയുടെ ഭാരം വർധിച്ച അവസ്ഥയായി.

You might also like

Most Viewed