യു­എഇയിൽ 30 കു­റ്റങ്ങൾ­ക്കു­ പി­ഴശി­ക്ഷ


അബുദാബി: വണ്ടിച്ചെക്ക് നൽകുന്നവർക്കും മൊബൈൽ ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുന്നവർക്കും പിഴ ചുമത്താൻ യു.എ.ഇയിലെ പ്രോസിക്യൂട്ടർമാർക്ക് അധികാരം. മുപ്പതോളം കുറ്റങ്ങളിൽ ക്രിമിനൽ നടപടികൾ നടത്തുകയോ പകരം പിഴ ചുമത്തുകയോ ചെയ്യാൻ പ്രോസിക്യൂട്ടർമാരെ അധികാരപ്പെടുത്തി യു.എ.ഇ അറ്റോർണി ജനറൽ ഉത്തരവിറക്കി.

റംസാൻകാലത്തു പകൽ പരസ്യമായി ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്താൽ 2000 ദിർഹം (38,000 രൂപ) പിഴ ലഭിക്കും. ആത്മഹത്യാശ്രമത്തിന് ആയിരം ദിർഹം (19,000 രൂപ) ആണു ശിക്ഷ. ഒരു ലക്ഷം ദിർഹം വരെയുള്ള വണ്ടി‌‌ച്ചെക്കിന് 5000 ദിർഹവും രണ്ടു ലക്ഷം ദിർഹം വരെയുള്ളതിനു 10,000 ദിർഹവും പിഴ കിട്ടും. മൊബൈൽ അടക്കം ടെലികോം സംവിധാനം ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുകയോ അശ്ലീലം പറയുകയോ ചെയ്യുന്നവർക്ക് 3000 ദിർഹമാണു ശിക്ഷ. അന്യരുടെ വസ്തുക്കൾ നശിപ്പിച്ചാലും ഇതേ ശിക്ഷ കിട്ടും.

You might also like

Most Viewed