48-ാമത് ദേശീയ ദിനത്തിന്റെ ലഹരിയിൽ യുഎഇ; ഏറ്റവും വലിയ പതാക പാറിപ്പിച്ച് റെക്കോര്‍ഡ് സ്വന്തമാക്കി


ദുബൈ: 48-ാമത് ദേശീയ ദിനത്തിന്റെ തിളക്കത്തില്‍ യുഎഇ. ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ച് രാജ്യം വീണ്ടും ലോക റെക്കോര്‍ഡ് കുറിച്ചു. യുഎഇ ദേശീയപതാകയുമായി ദുബൈ പാം ജുമൈറക്ക് മുകളില്‍ നിന്നാണ് സ്‌കൈ ഡൈവര്‍മാരുടെ സംഘം വിമാനത്തില്‍ നിന്ന് താഴേക്ക് ചാടിയത്

സാഹസിക നിമിഷത്തിനൊടുവില്‍ ലോക റെക്കോര്‍ സ്വന്തമാക്കുകയായിരുന്നു. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാനാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷമെന്ന് അദ്ദേഹം ദൃശ്യത്തോടൊപ്പം കുറിച്ചു. 144.28 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പതാകയാണ് ആകാശചാട്ടക്കാര്‍ ആകാശത്ത് പാറിച്ചത്. നാല്‍പ്പത്തിയെട്ടാമത് ദേശീയ ദിനം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഗംഭീരമായി ആഘോഷിച്ചു.
ഫിനാബ്ലര്‍ ശൃംഖലയിലുള്ള ആഗോള ധനവിനിമയ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചും അബുദാബിയിലെ ആഗോള ആസ്ഥാനത്ത് വിപുലയായി ആഘോഷിച്ചു. ദേശിയദിനത്തോടനുബന്ധിച്ചു നടന്ന ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.

You might also like

Most Viewed