യു.എ.ഇ.യിലെ സ്‌കൂളുകൾക്ക് ശൈത്യകാല അവധി ആരംഭിച്ചു


ദുബായ്:യു.എ.ഇ.യിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി തുടങ്ങി. 2020 ജനുവരി ഒമ്പതുവരെയാണ് അവധി. ജനുവരി 10, 11 തീയതികൾ വാരാന്ത്യ അവധിയായതിനാൽ 12−നാണ് സ്കൂളുകൾ തുറക്കുക. അതേസമയം 10-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ മാസം 19 വരെ ക്ലാസുകളുണ്ടാകുമെന്ന് സ്കൂളുകൾ അറിയിച്ചു. അദ്ധ്യാപകർക്കും മറ്റ് സ്കൂൾ ജീവനക്കാർക്കും രണ്ടാഴ്ച അവധിയും ഒരാഴ്ച സ്കൂളുകളിൽ പരിശീലന പരിപാടിയുമായിരിക്കും.

ശൈത്യകാല അവധി കഴിഞ്ഞാൽ മൂന്നാംപാദം തുടങ്ങും. ഏഷ്യൻ പാഠ്യപദ്ധതിയിൽ പ്രധാനപരീക്ഷകൾ തുടങ്ങുന്നത് മൂന്നാംപാദത്തിലാണ്. നീണ്ട അവധിക്കാലവും ക്രിസ്മസും പുതുവത്സരവും ഒരുമിച്ചെത്തുന്നതുകൊണ്ട് പലരും ആവേശത്തിലാണ്. ഇതിനകംതന്നെ കേരളത്തിലേക്കുള്ള വിമാനങ്ങളിൽ വൻതിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എങ്കിലും ഉയർന്ന വിമാനടിക്കറ്റ് നിരക്ക് തന്നെയാണ് ഇത്തവണയും പലരെയും നിരാശരാക്കുന്നത്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത് കൊച്ചി സെക്ടറിലാണ്. അതുകൊണ്ടുതന്നെ നിരക്ക് വർധന ഏറ്റവുമധികം അനുഭവപ്പെടുന്നതും കൊച്ചിയിലേക്കാണ്.

You might also like

Most Viewed