വിശാല ജനകീയമുന്നണി മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു


ഷാർജ: വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് വിശാല ജനകീയമുന്നണിയുടെ സ്ഥാനാർഥികളെല്ലാം മികച്ച ഭൂരിപക്ഷത്തോടെയാണ് ജയിച്ചു. മാസ് ഷാർജയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ മുന്നണി, ബി.ജെ.പി.യുടെ ദേശീയ മതേതര മുന്നണി എന്നിവയെ ഏറെ പിന്നിലാക്കിയാണ് കെ.പി.സി.സി. പിന്തുണയോടെ മത്സരിച്ച വിശാല ജനകീയ മുന്നണി മുന്നേറിയത്. ഇ.പി. ജോൺസൺ, അബ്ദുല്ല മല്ലച്ചേരി, കെ. ബാലകൃഷ്ണൻ, സഹഭാരവാഹി ഷാജി ജോൺ, ഓഡിറ്റർ വി.കെ.പി. മുരളീധരൻ എന്നിവർ തുടർച്ചയായ രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമാണ്. വൈസ് പ്രസിഡണ്ട് ആയിരുന്ന എസ്. മുഹമ്മദ് ജാബിർ, അഡ്വ. സന്തോഷ് കെ. നായർ എന്നിവർ ഇത്തവണ മാറി നിന്നു. പകരം അവരുടെ സംഘടനയിൽ നിന്ന് മൂന്നുപേർ മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സ്ഥാനാർഥികളുടെ വോട്ടുകൾ

 

പ്രസിഡണ്ട് ഇ.പി. ജോൺസൺ 1033 (ഭൂരിപക്ഷം: 712), സി.ആർ.ജി. നായർ −321, പി.സി. ഗീവർഗീസ് −43. ജനറൽ സെക്രട്ടറി: അബ്ദുല്ല മല്ലച്ചേരി 798 (ഭൂരിപക്ഷം: 266), എ. മാധവൻ നായർ പാടി −532, ജയൻ പുന്നൂർ −50, മുഹമ്മദ് അബൂബക്കർ 04. ഖജാൻജി: കെ. ബാലകൃഷ്ണൻ 1028 (ഭൂരിപക്ഷം: 735), അനിൽകുമാർ അമ്പാട്ട് −293, ശ്രീകുമാർ വാസുദേവൻ പിള്ള−60. ഓഡിറ്റർ: വി.കെ.പി. മുരളീധരൻ 985 (ഭൂരിപക്ഷം: 662), പി.പി. രമേശൻ −323, സോമശേഖരക്കുറുപ്പ് −79. വൈസ് പ്രസിഡന്റ്: അഡ്വ. വൈ.എ. റഹീം −881 (ഭൂരിപക്ഷം: 535), പി.ആർ. പ്രകാശ് 346 , മേരി ഡേവിസ് −160. ജോയന്റ് സെക്രട്ടറി: ശ്രീനാഥ് ടി.കെ. −952 (ഭൂരിപക്ഷം: 622), ജെ.എസ്. ജേക്കബ് −330, ചന്ദ്രൻ മേക്കാട്−93. സഹ ഖജാൻജി: ഷാജി ജോൺ −847 (ഭൂരിപക്ഷം: 416), ചന്ദ്രബാബു കെ.എസ്. 431, ശിവകുമാർ മുല്ലച്ചേരി −102. മാനേജിങ് കമ്മിറ്റി അംഗങ്ങൾ : പ്രദീഷ് ചിതറ (895), ബാബു വർഗീസ് (841), എൻ.കെ. പ്രഭാകരൻ (833), ശശി വാര്യത്ത് (820), ഷഹാൽ ഹസ്സൻ (804), അഹമ്മദ് റാവുത്തർ ഷിബിലി (802), ടി. മുഹമ്മദ് നസീർ (801).

 

You might also like

Most Viewed