സ്കൂൾ ബസ്സിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവർക്കുള്ള പിഴ ഇരട്ടിയായി


അബുദാബി: സ്കൂൾ ബസ്സിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവർക്കുള്ള പിഴ അബുദാബി പോലീസ് ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. 1000 ദിർഹം പിഴയും പത്ത് ബ്ലാക് പോയിന്റുമാണ് ശിക്ഷ. നിയമലംഘകരുടെ എണ്ണം കൂടിയതാണ് ശിക്ഷ കടുപ്പിക്കാൻ പ്രേരകം. നേരത്തെ 500 ദിർഹമും 6 ബ്ലാക്ക് പോയിന്റുമായിരുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ 3,664 പേർക്കാണ് പിഴ ചുമത്തിയത്. 

‘ബി റോഡ് സെയ്ഫ്’ ക്യാംപെയിന്റെ ഭാഗമായി അബുദാബി പോലീസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റോപ്പ് അടയാളത്തിൽ ക്യാമറ സ്ഥാപിച്ചാണ് നിയമലംഘകരെ പിടികൂടുന്നതെന്നും പോലീസ് ഓർമിപ്പിച്ചു. 7705 ബസുകളിലും ഘട്ടം ഘട്ടമായി ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാർഥികളെ കയറ്റാനും ഇറക്കാനുമായി വാഹനം നിർത്തുമ്പോൾ സ്റ്റോപ്പ് അടയാളം പ്രദർശിപ്പിക്കാത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമായിരിക്കും ശിക്ഷ. ബസില്‍നിന്ന് 5 മീറ്റര്‍ അകലെയാണ് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടത്. 

You might also like

Most Viewed