കളിക്കളങ്ങൾക്ക് ഇ−ഗേറ്റ്; സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി


ദുബായ്: എമിറേറ്റിലെ താമസകേന്ദ്രങ്ങളിലുള്ളവർക്കു സമീപത്തെ കളിക്കളങ്ങളിൽ പ്രവേശനത്തിന് ഇനി ഇ−ഗേറ്റുകൾ. പ്രവേശിക്കാനുള്ള ഇതിനുള്ള സ്മാർട് കാർഡുകളുടെ വിതരണം ഈ മാസം അവസാനം മുനിസിപ്പാലിറ്റി ആരംഭിക്കും. കാർഡുകൾ സൗജന്യമായാണു നൽകുക. താമസക്കാരുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണിത്. 33 കേന്ദ്രങ്ങളിലാണ് കാർഡ് വിതരണം.

കുട്ടികളുടെ 23 കളിക്കളങ്ങൾ, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ അടക്കം 10 സ്പോർട്സ് ഗ്രൗണ്ടുകൾ, നൂതന ഗെയിമുകളുള്ള ഉല്ലാസ മേഖലകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിതെന്നു കസ്റ്റമേഴ്സ് ആൻഡ് പാർട്ണേഴ്സ് റിലേഷൻസ് ഡിപാർട്മെന്റ് ഡയറക്ടർ മനാൽ ഒബൈദ് ബിൻ യാറൂഫ് പറഞ്ഞു.  ആദ്യഘട്ടത്തിൽ 6 കളിക്കളങ്ങളിലാണ് ഈ സംവിധാനമൊരുക്കുക. ഒരോ കുടുംബത്തിനും 3 കാർഡുകൾ സൗജന്യമായി വിതരണം ചെയ്യും. കാർഡ് ഉപയോഗിക്കുമ്പോൾ ഗേറ്റ് 9 സെക്കൻഡ് തുറന്നിരിക്കും. ഒന്നിലേറെ പേർക്കു കയറാൻ ഈ സമയം മതിയാകും. അപരിചിതകർ കടക്കുന്നത് ഒഴിവാകുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. സന്ദർശകരുടെ സാധനങ്ങൾ മോഷണം പോകാനുള്ള സാധ്യതയും ഇല്ലാതാകും. കളിക്കളങ്ങളിലും മറ്റും അപരിചതർ കയറുന്നത് സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാണെന്നു താമസക്കാരിൽ നിന്നു പരാതി ഉയർന്നിരുന്നു.

You might also like

Most Viewed