ഇത്തിഹാദിന്റെ ആദ്യ ഇക്കോ ഫ്ളൈറ്റ് അബുദാബിയിലിറങ്ങി


അബുദാബി: ഇത്തിഹാദ് എയർവെയ്സിന്റെ ആദ്യ ഇക്കോ ഫ്ളൈറ്റ് അബുദാബിയിൽ ഇറങ്ങി. ഗ്രീൻലൈനർ എന്ന് പേരിട്ട ഡ്രീംലൈനർ 787 വിമാനം വ്യാഴാഴ്ച രാവിലെ 8.21−നാണ് പറന്നിറങ്ങിയത്. ഇന്ധന ഉപഭോഗവും പുറന്തള്ളുന്ന കാർബൺ മാലിന്യത്തിന്റെ തോതും പരമാവധി കുറച്ചുകൊണ്ടുള്ള വിമാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യപറക്കലിന് ശേഷമാണിത്. ബോയിങ്ങിന്റെ എൻജിനിയർമാർ വിമാനത്തിന്റെ സാധ്യതകൾ വിലയിരുത്തിവരികയാണ്. ഇത്തിഹാദിന്റെ വിമാനങ്ങളിലെ ഏറ്റവും പുതിയതും അതിനൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതുമാണ് ഈ വിമാനം.

സാധാരണ വിമാനത്തേക്കാൾ 15 ശതമാനം കുറവ് ഇന്ധനമുപയോഗിച്ചായിരുന്നു ബ്രെസെൽസിലേക്കുള്ള കന്നിപ്പറക്കൽ. വിമാനത്തിലെ പ്ലാസ്റ്റിക് ഉപയോഗവും പൂർണമായും ഒഴിവാക്കിയായിരുന്നു ആദ്യയാത്ര. പുതപ്പുകൾ പൊതിയുന്ന പ്ലാസ്റ്റിക്, ഇക്കോണമി ക്ലാസ് സീറ്റുകളിലെ തലഭാഗംമൂടുന്ന പ്ലാസ്റ്റിക് എന്നിവ ഒഴിവാക്കി മറ്റ് വസ്തുക്കൾ ഉപയോഗപ്പെടുത്തിയിരുന്നു. ഭക്ഷണവും വെള്ളവും പുനരുപയോഗിക്കാവുന്ന അലുമിനിയം പാത്രങ്ങളിലാണ് നൽകിയത്. വിമാനസർവീസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഇതിലൂടെ ഇത്തിഹാദും ബോയിങും തുടക്കം കുറിച്ചിരിക്കുന്നത്.

You might also like

Most Viewed