അതിവേഗപാതയിൽ വേഗം കുറച്ചാൽ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്


അബുദാബി: അതിവേഗപാതയിൽ വേഗം കുറച്ച് വാഹനമോടിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്. സ്പീഡ് ട്രാക്കിൽ വഴി മാറി കൊടുക്കാത്തവർക്കും സമാന ശിക്ഷയുണ്ടാകും. വേഗം കുറച്ച് വാഹനമോടിക്കുന്നവർ റോ‍ഡിന്റെ വലതു വശത്തെ ട്രാക്കിലും വേഗത്തിൽപോകുന്നവർ ഇടതു വശത്തെ പാതയുമാണ് (സ്പീഡ് ട്രാക്ക്) ഉപയോഗിക്കേണ്ടതെന്നും പോലീസ് വ്യക്തമാക്കി.

നിയമലംഘകരെ കണ്ടെത്താനുള്ള പ്രത്യേക സ്മാർട് സംവിധാനം 15 മുതൽ പ്രവർത്തനമാരംഭിച്ചതായും ഓർമിപ്പിച്ചു. നിശ്ചിത വേഗം മറികടക്കുന്നവർ ക്യാമറയിൽ കുടുങ്ങുന്നതുപോലെ വേഗം കുറച്ചു വാഹനമോടിക്കുന്നവരും പിടിക്കപ്പെടും. മതിയായ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നവർക്കും സമാന ശിക്ഷയുണ്ടാകുമെന്ന് പോലീസ് സൂചിപ്പിച്ചു. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ബോധവൽകരണവും ആരംഭിച്ചിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമേ മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും മുന്നറിയിപ്പ് നൽകുന്നുണ്ട്.

You might also like

Most Viewed