മലയാളി എഞ്ചിനീയര്‍ ദുബായിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണുമരിച്ചു


ദുബായ്: മലപ്പുറം സ്വദേശി ദുബായിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25)ആണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിംഗ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. 

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോൺ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: സുബൈദ. ഫാസില ഷെറിൻ, ജംഷീന, ഗയാസ് എന്നിവർ സഹോദരങ്ങളാണ്. ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

You might also like

Most Viewed