പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു


അബുദാബി: 2021−ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ വിദേശകാര്യ മന്ത്രാലയം ക്ഷണിച്ചു. ഇന്ത്യയ്ക്കുപുറത്ത് വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ ഇന്ത്യക്കാർ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയെയാണ് പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുക്കുക. മുൻവർഷങ്ങളിലെന്നപോലെ 30 പുരസ്കാരങ്ങളാണ് സമ്മാനിക്കുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വയം വിശദമാക്കിക്കൊണ്ട് അപേക്ഷ സമർപ്പിക്കാം. pbsaward@mea.gov.in എന്ന ഇമെയിലിലേക്കോ ഡോ. വിനീത് കുമാർ, ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് അണ്ടർ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, റൂം നമ്പർ 1023, ചാണക്യപുരി, ന്യൂഡൽഹി 110021 എന്നീ വിലാസത്തിലോ ആണ് അപേക്ഷ അയക്കേണ്ടത്. മാർച്ച് 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

You might also like

Most Viewed