റാസൽഖൈമയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഇന്ത്യക്കാരൻ മരിച്ചു


റാസൽഖൈമ: റാസൽഖൈമയിലെ അൽ റംസ് റോഡിൽ തിങ്കളാഴ്ച കാറും ട്രക്കും കൂട്ടിയിടിച്ച് ഇന്ത്യക്കാരൻ   മരിച്ചു. രണ്ട് സ്വദേശി സഹോദരന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേരും ഒരു കാറിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ട്രാക്ക് ആൻഡ് പട്രോളിംഗ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് അൽ സാം അൽ നഖ്ബി പറഞ്ഞു. ഇന്ത്യക്കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗം, അശ്രദ്ധമായ ഡ്രൈവിംഗ്്, വാഹനങ്ങൾ തമ്മിലുള്ള സുരക്ഷാ അകലം അവഗണിക്കൽ എന്നിവ ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. റോഡ് സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാ ഡ്രൈവർമാരോടും അഹ്മദ് അൽ സാം അൽ നഖ്ബി അഭ്യർത്ഥിച്ചു.

You might also like

Most Viewed