ലുലുവിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി


അബുദാബി: ലുലുവിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം. അടുത്തമാസം 7 വരെ ലുലു ശാഖകളിൽ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം ഉണ്ടാകും. 25 രാജ്യങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരുടെ നേതൃത്വത്തിൽ 300 ഓളം പാചക മത്സരങ്ങൾ നടക്കും. യുഎഇയിലെ ലുലു ശാഖകൾ 4 വിഭാഗമായാണു മേള സംഘടിപ്പിക്കുന്നത്. അബുദാബി വേൾഡ് ട്രേഡ് സെന്ററിൽ മേളയുടെ ഉദ്‌ഘാടനം റീജനൽ ഡയറക്ടർ അബൂബക്കറിന്റെ സാന്നിദ്ധ്യത്തിൽ പാചകവിദഗ്ദ്ധ മനാൽ അൽ ആലെം നിർവഹിച്ചു.

ദുബൈ മേള റീജനൽ ഡയറക്ടർ കെ.പി.തമ്പാന്റെ സാന്നിദ്ധ്യത്തിൽ അഭിനേത്രി നെവേൻ മാദി, അൽ ഐനിൽ ലുലു റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീന്റെ സാന്നിദ്ധ്യത്തിൽ യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ അഗം ഷെയ്ഖ് സലിം ബിൻ റഖാദ് അൽ അമീരി, സിനിമാതാരം മിഥുൻ രമേഷ്, ഷാർജയിൽ റീജനൽ ഡയറക്ടർ എം.എ.നൗഷാദിന്റെ സാന്നിദ്ധ്യത്തിൽ ഗവൺമെന്റ് പ്രതിനിധികളായ അബ്ദുൽ അസീസ് മുഹമ്മദ് ഹുമൈദ് ശതാഫ്, മെത്ഹാത് മുനീർ മുഹമ്മദ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. 15 വർഷമായി ലുലുവിൽ ലോക ഭക്ഷ്യമേള നടക്കുന്നതായി ഗ്രൂപ്പ് ഡയറക്ടർ എം.എ.സലിം പറഞ്ഞു.

You might also like

Most Viewed