യു.എ.ഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അണുനശീകരണയജ്ഞം


അബുദാബി: കൊറോണയുടെ പശ്ചാത്തലത്തിൽ എല്ലാ പൊതുസംവിധാനങ്ങളും ശുചിയാക്കുന്നതിന് യു.എ.ഇ മൂന്ന് ദിവസത്തെ അണുനശീകരണ യജ്ഞം നടത്തും. തെരുവുകൾ പൊതുഗാതഗത സർവ്വീസുകൾ, മെട്രോ സർവ്വീസ് എന്നിവയടക്കം ശുചീകരിക്കും. വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന അണുനശീകരണ പരിപാടി ഞായറാഴ്ച രാവിലെ ആറു മണി വരെ തുടരും. ആരോഗ്യ,പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രാദേശിക ഭരണസംവിധാനങ്ങളും സംയുക്തമായിട്ടായിരിക്കും ശുദ്ധീകരണം നടത്തുക.

അണുനശീകരണ യജ്ഞം നടത്തുന്പോൾ ഗതാഗതം സംവിധാനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതുഗതാഗതവും മെട്രോ സർവ്വീസും താത്കാലികമായി നിർത്തിവെക്കും. മരുന്നുകൾ, അത്യാവശ്യ വസ്തുക്കൾ, ഭക്ഷണം എന്നിവയ്ക്കെല്ലാതെ ഈ സമയത്ത് ആളുകൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് മന്ത്രാലയങ്ങൾ ആഹ്വാനം ചെയ്തു. അവശ്യസേവന രംഗത്തുള്ളവർക്ക് ഐഡികാർഡ് നൽകും.

You might also like

Most Viewed