രാജ്യത്തിനു പുറത്തുള്ള സാധുവായ വിസ ഉടമകളുടെ പ്രവേശനം നീട്ടി നൽകി യുഎഇ


ദുബൈ: രാജ്യത്തിനു പുറത്തുള്ള സാധുവായ വിസ ഉടമകളുടെ പ്രവേശനം യുഎഇ നീട്ടി. വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശനം നീട്ടി നൽകിയിരിക്കുന്നത്. കോവിഡ്-19ന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മലയാളികളടക്കം ആയിരക്കണക്കിനു പേർക്കു ആശ്വാസമേകുന്ന തീരുമാനമാണിത്. 

താമസ വിസയിലുള്ളവരുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും വിസ റദ്ദാക്കില്ല. സാധുവായ താമസ വിസയിലുള്ളവർ പുതിയ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ "ത്വജുദി ഫോര്‍ റസിഡന്‍റ്' എന്ന ലിങ്കിലൂടെ പുതിയ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാനാകും.

You might also like

Most Viewed