സ്വകാര്യ ട്യൂഷൻ നിരോധിച്ച് യുഎഇ


അബുദാബി: കോവിഡ് 19 കാലത്ത് സ്വകാര്യ ട്യൂഷൻ യുഎഇയിൽ നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്വകാര്യ ട്യൂഷൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ട്യൂഷനും ഇതിൽ ഉൾപെടും. എന്നാൽ വെർച്വൽ ലേണിങ് വഴിയുള്ള ട്യൂഷനെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

കോവിഡ് ജാഗ്രതയുടെ ഭാഗമായി വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed