ഇനി യുഎഇയിൽ നിന്ന് 200 രാജ്യങ്ങളിലേക്ക് ഫീസില്ലാതെ പണമയയ്ക്കാം


അബുദാബി: 200 രാജ്യങ്ങളിൽ ഓൺലൈൻ ഇടപാട് നടത്താനാവുംവിധം യുഎഇയിൽ ഇ–വോലറ്റ് സേവനം ആരംഭിച്ചു. സെൻട്രൽ ബാങ്കിന്റെ അംഗീകാരത്തോടെ ഇത്തിസാലാത്തും നൂർ ബാങ്കും സംയുക്തമായാണ് ഓൺലൈൻ സേവനം എളുപ്പമാക്കുന്ന ഇ–വോലറ്റ് പദ്ധതി ആവിഷ്കരിച്ചത്. മണിഗ്രാം ഇന്റർനാഷനലുമായി സഹകരിച്ചാണ് രാജ്യാന്തര സേവനം ഉറപ്പാക്കുന്നത്. 

ഇടപാടുകാർക്ക് ഫീസില്ലാതെ തന്നെ വിദേശ രാജ്യങ്ങളിലേക്കു പണമയയ്ക്കാൻ ഇതുവഴി സാധിക്കും. 200 രാജ്യങ്ങളിലെ 3.5 ലക്ഷം സ്ഥലങ്ങളിലേക്ക് നിമിഷ നേരംകൊണ്ട് പണം എത്തിക്കാൻ സാധിക്കുന്ന സംവിധാനമാണ് ഇ–വോലറ്റ്. വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കോ അയാളുടെ മൊബൈൽ ഇ–ലെറ്റിലേക്കോ പണം അയയ്ക്കാമെന്ന് ഇ–വോലറ്റ് ചെയർമാൻ അഹ്മദ് അൽ അവാദി പറഞ്ഞു. ഡിജിറ്റൽ ലോകത്ത് സുരക്ഷിത ഇടപാടിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു.

You might also like

Most Viewed