ദുബൈയിൽ ഒരു കോവിഡ് മരണം കൂടി; രോഗബാധിതർ 1,264


ദുബൈ: ദുബൈയിൽ കോവി‍ഡ്–19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 240 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ ഒൻപതാകുകയും രോഗികളുടെ എണ്ണം 1,264 ആയി ഉയരുകയും ചെയ്തു. യുഎഇയിൽ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെട്ട ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണമാണിത്. 12 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. 

52കാരനായ ഏഷ്യക്കാരനാണു മരിച്ച ഒൻപതാമൻ. ഇദ്ദേഹം വൃക്കരോഗിയായിരുന്നുവെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ ആകെ എണ്ണം യുഎഇയിൽ 108 ആയി. വ്യത്യസ്ത രാജ്യക്കാർക്കാണ് പുതുതായി രോഗം ബാധിച്ചതെന്നും ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. ഇവരിൽ ചിലർ സാമൂഹിക ഇടപെടൽ ഒഴിവാക്കണമെന്ന നിർദേശം പാലിക്കാത്തവരും ചിലർ വിദേശങ്ങളിൽ യാത്ര ചെയ്തവരാണെന്നും കൂട്ടിച്ചേർത്തു. എല്ലാവരും ആരോഗ്യ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു.

You might also like

Most Viewed