എമറേറ്റ്സ് ഇത്തിഹാദ് വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു


ദുബൈ: കോവിഡ് 19 പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന എമിറേറ്റ്സ് രാജ്യാന്തര യാത്രാ സർവീസുകൾ 6ന് ആരംഭിക്കും. എന്നാൽ ദുബൈയിൽ നിന്നുള്ളവരെ വിവിധ രാജ്യങ്ങളിൽ എത്തിക്കാനാവും സർവീസെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തിഹാദ് നാളെ മുതൽ രാജ്യാന്തര സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ലണ്ടൻ ഹീത്രു, ഫ്രാങ്ക്ഫർട്ട്, പാരിസ്, ബ്രസൽസ്, സൂറിക് എന്നീ നഗരങ്ങളിലേക്കാണ് എമിറേറ്റ്സിന്റെ ആദ്യ സർവീസുകൾ. എമിറേറ്റ്സിന്റെ ഓൺലൈനിലൂടെ മാത്രമാണ് ബുക്കിങ്. ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽ( ജിഡിഎസ്) ബൂക്കിങ് അനുമതി നൽകിയിട്ടില്ല. ദുബൈയിലുള്ളവരെ ഈ രാജ്യങ്ങളിൽ എത്തിച്ച ശേഷം ചരക്കുമായിട്ടാകും മടക്കയാത്ര. 

അതേ സമയം യാത്രാവിലക്കുള്ള രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ചർച്ചകൾ നടത്തിയ ശേഷം മാത്രമാവും യാത്രക്കാരെ കൊണ്ടുപോകുക. യാത്രക്കാരും ഇക്കാര്യം അതത് നയതന്ത്ര കാര്യാലയങ്ങളിൽ വിളിച്ച് ഉറപ്പു വരുത്തണമെന്നും എമിറേറ്റ്സ് അധികൃതർ അറിയിപ്പിൽ പറയുന്നു. ഇന്ത്യയിലേക്ക് 14ന് ശേഷം മാത്രമാവും സർവീസുകളെന്ന് ഇന്ത്യൻ നയതന്ത്ര അധികൃതർ വ്യക്തമാക്കി. ശുചീകരണം, അണുനശീകരണം എന്നിവയ്ക്ക് അതീവ പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരോ സർവീസിനു ശേഷവും ഇവ കാര്യക്ഷമമായി നടത്തുമെന്നും എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി. മാർച്ച് 25നാണ് എമിറേറ്റ്സ് വിമാന സർവീസ് നിർത്തിവച്ചത്. നാളെ മുതൽ സാധാരണ സർവീസുകൾ ആരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചെങ്കിലും അതത് രാജ്യങ്ങളിലെ നയതന്ത്ര അധികൃതരുടെ അനുമതിക്ക് വിധേയമായിട്ടാകും സർവീസ്.

You might also like

Most Viewed