30 ശതമാനം ഫീസ് ഇളവ് വരുത്തി അബുദാബി സ്കൂളുകൾ


അബുദാബി: യുഎഇയിൽ ജൂൺ വരെ ഇ–ലേണിങ് ആക്കിയതോടെ ഫീസ് കുറച്ചു നൽകണമെന്ന അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശം ചില സ്കൂളുകൾ പ്രാവർത്തികമാക്കി. 20 മുതൽ 30% വരെ ഫീസ് കുറച്ചിട്ടുണ്ട്. പേൾ അക്കാദമി, അൽമുന അക്കാദമി, അൽഐൻഅക്കാദമി, അൽബത്തീൻ അക്കാദമി, അൽമമൂറ അക്കാദമി, വെസ്റ്റ് യാസ് അക്കാദമി, അൽ യാസ്മിന അക്കാദമി എന്നിവയാണ് ഏറ്റവും ഒടുവിൽ ഫീസ് കുറച്ചത്.

ചില സ്കൂളുകൾ മാസാന്ത തവണകളായി പലിശയില്ലാതെ അടയ്ക്കാനും സൗകര്യം ഏർപ്പെടുത്തി. റാഹ ഇൻറർനാഷണൽ സ്കൂൾ 25 ശതമാനവും ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ 20 ശതമാനവും ഇളവ് നൽകി. കൂടാതെ സഹോദരങ്ങളുടെ ഫീസിൽ 10 മുതൽ 15 ശതമാനം വരെ അധിക ഇളവും നൽകുന്നുണ്ട്. ബസ് ഫീസ് ഒഴിവാക്കുകയും ചെയ്തു. ജെംസ് ഗ്രൂപ്പ് ഫീസിൽ ഇളവു നൽകിയതിനുപുറമെ തവണകളായി അടയ്ക്കാനും സൗകര്യമൊരുക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റജിസ്ട്രേഷൻ, അസസ്മെൻറ്, അഡ്മിനിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

You might also like

Most Viewed